flash news

HAPPY NEW YEAR...2016....പുതുവത്സരാശംസകള്‍ ....

About Us


GFHS KANHANGAD
  MARAKKAPPUKADAPPURAM
    THAIKADAPPURAM P O
      KANHANGAD
        KASARAGOD    671314
           Ph:04672288250



ഗവ. ഫിഷറീസ് ഹൈസ്കൂള്‍ കാഞ്ഞങ്ങാട് - മരക്കാപ്പ് കടപ്പുറം - ഒരു തിരനോട്ടം.......

        കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നഗരസഭയില്‍ പെട്ട മരക്കാപ്പ് കടപ്പുറത്താണ് ഗവ. ഫിഷറീസ് ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നത്. അറബിക്കടലിന്റെ ലാളനയേറ്റ് സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവര്‍ത്തിച്ചിരുന്ന ഒരു വിദ്യാലയമാണ് ഒരു നാടിനഭിമാനമായ ഇന്നത്തെ ഗവ. ഫിഷറീസ് ഹൈസ്കൂള്‍.

വിദ്യാഭ്യാസ കാര്യങ്ങളില്‍ അതീവ താല്പര്യം കാണിച്ചിരുന്ന യശ:ശരീരനായ കാട്ടുകച്ചേരി കണ്ണന്റെ ശ്രമഫലമായി ഏകാദ്ധ്യാപകവിദ്യാലയമായ ഇതിനെ ഒരു ലോവര്‍ എലിമെന്ററി( 1 - V) സ്കൂളായി മാറി. അദ്ദേഹത്തിന്റെ ശ്രമ ഫലമായി പണിത ഒരു ഓല മേഞ്ഞ കെട്ടിടത്തിലാണ് ഈ സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. പഴമക്കാര്‍ ഇന്നും ഈ വിദ്യാലയത്തെ "കണ്ണാച്ചന്റെ സ്കൂള്‍" എന്നും വിളിക്കാറുണ്ട്.

കാട്ടുകച്ചേരി കണ്ണന്റെ മരണശേഷം അനാഥമായ ഈ വിദ്യാലയം നിലനിര്‍ത്തുന്നതിനുവേണ്ടി പ്രദേശത്തെ പൗരപ്രമുഖരായിരുന്ന കാലയവനികയില്‍ മറഞ്ഞുപോയ ചെറിയ കുഞ്ഞിരാമന്‍, കെ. മാധവന്‍, കെ.പി.കൊട്ടന്‍, കെ കണ്ണന്‍ മാസ്റ്റര്‍, കെ.പി.കൃഷ്ണന്‍ മാസ്റ്റര്‍, കുഞ്ഞിരാമന്‍ മാസ്റ്റര്‍, കാട്ടാമ്പള്ളി കലന്തന്‍, കോരന്‍ കാരണവര്‍, പി.കെ കണ്ണന്‍, ടി.വി.മൊട്ടന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരു പത്തംഗ സമിതി സ്കൂളിന്റെ നേതൃത്വം ഏറ്റെടുത്തു. ഇവരുടെ പ്രവര്‍ത്തനഫലമായി സ്കൂളിന് ഏതാണ്ട് ഏഴു ക്ലാസ്സ് മുറികളും ഓഫീസ് സൗകര്യങ്ങളോടുകൂടിയ ഓടുമേഞ്ഞ ഒരു സ്കൂള്‍ കെട്ടിടം ഉയര്‍ന്നുവന്നു. ഈ കെട്ടിടത്തിന് അന്നത്തെ സൗത്ത് കാനറ ജില്ലയുടെ വിദ്യാഭ്യാസവകുപ്പു മേധാവിയായിരുന്ന ശ്രീ.ധൂമപ്പ പ്രവര്‍ത്തനസജ്ജ സമ്മതിപത്രം നല്കുകയുണ്ടായി. നാട്ടുകാരുടെ ആഹ്ലാദാരവങ്ങള്‍ക്കിടയില്‍ അന്നത്തെ മലബാര്‍ ജില്ലയിലെ പ്രഗല്ഭനായ അഡ്വക്കറ്റായിരുന്ന ശ്രീ.നാരായണദാസ് വിദ്യാലയ കെട്ടിടത്തിന്റെ ഉത്ഘാടനം നിര്‍വ്വഹിച്ചു. കെട്ടിടോല്‍ഘാടനത്തോടൊപ്പം വിദ്യാലയത്തെ അപ്പര്‍ എലമെന്ററി സ്കൂളായി ഉയര്‍ത്തി(1-VIII). 1933 ല്‍ വിദ്യാലയത്തെ സൗത്ത് കാനറ ജില്ലയിലെ ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ് ഏറ്റെടുത്തു. 1938 ല്‍ വിദ്യാലയത്തെ മലബാര്‍ ഡിസ്ട്രിക്റ്റ് വിദ്യാഭ്യാസബോര്‍ഡിന്റെ നിയന്ത്രണത്തിലാക്കി. 1953 ല്‍ വീണ്ടും ഫിഷറീസ് ഡിപ്പാര്‍ട്ടുമെന്റ് ഏറ്റെടുത്തു. കേരളപ്പിറവിക്കുശേഷം ഈ വിദ്യാലയം കേരള ഫിഷറീസ് വകുപ്പിന്റെ കീഴിലായിരുന്നു.

വിദ്യാലയകാര്യങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന പത്തംഗസമിതിയുടെ കാലശേഷം അവരുടെ മക്കളും ബന്ധുക്കളും ചേര്‍ന്ന് വിദ്യാലയത്തെ കേരള ഗവണ്‍മെന്റിന് കൈമാറി. കേരളസംസ്ഥാനം നിലവില്‍ വന്ന ശേഷം വിദ്യാലയം ഒരു അപ്പര്‍ പ്രൈമറി സ്കൂളായി നിലനിര്‍ത്തി( I – VII). ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന ഈ വിദ്യാലയത്തെ ഒരു ഹൈസ്കൂളായി നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ 1975 മുതല്‍ ആരംഭിച്ചിരുന്നു. ഒടുവില്‍ 2011 ല്‍ RMSA പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിദ്യാലയത്തെ ഹൈസ്കൂളാക്കി ഉയര്‍ത്തി.

ഈ വിദ്യാലയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന പ്രമുഖ വ്യക്തികളായിരുന്നു പരേതരായ കാട്ടുകച്ചേരി രാമുട്ടി, രാഘവന്‍, സുബേദാര്‍ എം. കുഞ്ഞികൃഷ്ണന്‍ എന്നിവര്‍.

സാമുഹ്യ സാമ്പത്തിക വിദ്യാഭ്യാസ മേഖലകളില്‍ വളരെ പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശത്തിന്റെ ഇന്നത്തെ വളര്‍ച്ചയ്ക്ക് കാരണം ഈ വിദ്യാലയമാണ്. …................
 2011-2012,2012-2013,2013-2014 എന്നീ വര്‍ഷങ്ങളില്‍ 100 ശതമാനം വിജയം.........
*************************************************************************

No comments:

Post a Comment