flash news

HAPPY NEW YEAR...2016....പുതുവത്സരാശംസകള്‍ ....

Thursday, 28 August 2014

സ്കൂള്‍ ബ്ളോഗ് ഉദ്ഘാടനം


ഗവ:ഫിഷറീസ്  ഹൈസ്കൂള്‍ കാഞ്ഞങ്ങാട്

സ്കൂള്‍ ബ്ളോഗ് ഉദ്ഘാടനം
28/08/2014 -- 4PM
ഉദ്ഘാടകന്‍-ശ്രീ. മുഹമ്മദ്കു‌‌ഞ്ഞി മാസ്റ്റര്‍ (SMDC ചെയര്‍മാന്‍)


 

Wednesday, 20 August 2014

best wishes



പാദവാര്‍ഷിക പരീക്ഷ 25/8/2014 ന് ആരംഭിക്കുന്നു

Friday, 15 August 2014

സ്വാതന്ത്ര്യദിനം

സ്വാതന്ത്ര്യദിനാഘോഷം 2014

ഇന്ത്യയുടെ 68- മത് സ്വാതന്ത്ര്യദിനാഘോഷം വിപുലമായി തന്നെ നടന്നു.രാവിലെ 90:30 ന് യൂ .പി.വിഭാഗം ഹെഡ്മാസ്റ്റര്‍ ശ്രീ എന്‍ കെ ബാബുരാജ് മാസ്റ്റര്‍ പതാക ഉയര്‍ത്തിയതോടെ പരിപാടിക്ക് തുടക്കമായി. തുടര്‍ന്ന് നടന്ന ചടങ്ങില്‍ ഹൈസ്കുള്‍ ഹെഡ്മിസ്ട്രസ് ശ്രൂമതി സരോജിനി ടീച്ചര്‍ സ്വാതന്ത്ര്യദിന പ്രഭാഷണം നടത്തി.ചടങ്ങിനോടനുബന്ധിച്ച് വിദ്യാരംഗം ,വിവിധ ക്ലബുകളുടെ ഉദ്ഘാടനം എന്നിവയും നടന്നു.നീലേശ്വരം രാജാസ് ഹയര്‍ സെകന്റെറി സ്കൂള്‍ റിട്ട. അധ്യാപകന്‍ വിജയന്‍ മാസ്റ്റര്‍ ആണ് വിദ്യാരംഗം , ക്ലബുകളുടെ ഉദ്ഘാടനം എന്നിവ നിര്‍വഹിച്ചത് . തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ ദേശഭക്തിഗാനങ്ങളും മധുരപലഹാര വിതരണവും ഉണ്ടായിരുന്നു.ചടങ്ങില്‍ ശ്രീ രാജീവന്‍ മാസ്റ്റര്‍ സ്വാഗതവും ശ്രീമതി ഗിരിജ ടീച്ചര്‍ നന്ദിയും പറഞ്ഞു.

































Thursday, 14 August 2014

HAPPY INDEPENDENCE DAY

സ്വാതന്ത്ര്യദിനാശംസകള്‍

Wednesday, 13 August 2014

STEPS CLASS PTA REPORT


 STEPS CLASS PTA REPORT

13/08/2014 ന് ഉച്ചയ്ക് 2 മണി മുതല്‍ 4.30 വരെ 10-ാം തരം CPTA യോഗം നടന്നു.വിദ്യാര്‍ത്ഥികള്‍,രക്ഷിതാക്കള്‍,പി.ടി..എക്സിക്യൂട്ടീവ് അംഗങ്ങള്‍,SMC അംഗങ്ങള്‍,മദര്‍ പി.ടി..അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.ഹെഡ്മിസ്ട്രസ്സ് ശ്രീമതി.സരോജിനി.M.V സ്വാഗതം ആശംസിച്ചു.പി.ടി..പ്രസ്ഡന്റ് ശ്രീ.രഘു.എം അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ. പ്രദീപന്‍ മരക്കാപ്പ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
   പരിപാടിയില്‍ 2013-14 വര്‍ഷത്തെ SSLC റിസള്‍ട്ട് അവലോകനം,ഏറ്റെടുത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ,ഈ വര്‍ഷത്തെ ലക്ഷ്യനിര്‍വ്വഹണം,എന്നിവയെ കുറിച്ച് സ്ക്കൂള്‍ സീനിയര്‍ അസിസ്റ്റന്റ് ശ്രീ.ചന്ദ്രന്‍മാസ്റ്റര്‍, ശ്രീ.സതീശന്‍മാസ്റ്റര്‍,ശ്രീമതി.ഗിരിജ.K,ശ്രീമതി.ബീന.P,ശ്രീമതി.ശ്രീരേഖ.N.M എന്നിവര്‍ സംസാരിച്ചു.

 2014-15 അധ്യയന വര്‍ഷത്തില്‍ മികച്ച ഗ്രേഡുകളോടുകൂടി 100 ശതമാനം വിജയം കൈവരിക്കാനായി ആസൂത്രണം നടന്നു. യോഗത്തില്‍ മികച്ച പങ്കാളിത്തമുണ്ടായി.ശ്രീമതി.സുശീല M നന്ദി പറഞ്ഞു.